ലണ്ടനിൽ നിരവധി പേരെ കുത്തിപ്പരുക്കേൽപ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി

ലണ്ടനിൽ നിരവധി പേരെ കുത്തിപ്പരുക്കേൽപ്പിച്ച അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി. സംഭവം തീവ്രവാദവുമായി ബന്ധപ്പെട്ടതാണെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു.
ദക്ഷിണ ലണ്ടനിലെ സ്ട്രീതാമിലാണ് സംഭവം. നിരവധി പേർക്ക് കുത്തേറ്റിട്ടുണ്ട്. എന്നാൽ, ആരുടേയും നില ഗുരുതരമല്ല.
അതേസമയം, കൊല്ലപ്പെട്ട അക്രമിയുടെ പേര് സുധീഷ് അമ്മാൻ ആണെന്ന് മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. സ്‌ഫോടക വസ്തുകൾ നിറച്ച വസ്ത്രമാണ് ഇദ്ദേഹം ധരിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി. സ്ട്രീതാമിലെ ഒരു വാണിജ്യ കേന്ദ്രത്തിൽ പ്രവേശിച്ച ഇയാൾ പ്രകോപനമില്ലാതെ ആളുകളെ കത്തി കൊണ്ട് കുത്തുകയായിരുന്നു. സ്ത്രീകൾടക്കം ആക്രമണത്തിനിടയായി. ഇരുപതുക്കാരനായ സുധീഷ് അമ്മാൻ ഭീകരവാദവുമായി ബന്ധപ്പെട്ട കേസിൽ മൂന്ന് വർഷം ജയിൽ ശിക്ഷ അനുഭവിച്ചതാണ്. ഒരു ആഴ്ച്ച മുമ്പ് മാത്രമാണ് ഇയാൾ ജയിൽ മോചിതനായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here