Advertisement

അങ്കണവാടികളിലെ ഭക്ഷണം സ്മാർട്ട് ആക്കാൻ ‘സ്മാർട്ട് ഡയറ്റ്’; മലപ്പുറത്ത് തുടക്കം

February 3, 2020
Google News 2 minutes Read

അങ്കണവാടികളിലെ ഭക്ഷണം സ്മാർട്ട് ആക്കുന്ന ‘സ്മാർട്ട് ഡയറ്റ്’ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. വൈവിധ്യവും സമ്പൂർണ പോഷണങ്ങളും ഉൾക്കൊള്ളിച്ച് അങ്കണവാടി കുട്ടികൾക്കായി നടപ്പാക്കുന്ന ഭക്ഷണ പദ്ധതിയ്ക്കാണ് മലപ്പുറം നഗരസഭയിൽ തുടക്കമായത്. നഗരസഭയിലെ വട്ടിപ്പറമ്പ് അങ്കണവാടിയിൽ ചെയർപേഴ്സൺ സി എച്ച് ജമീല ടീച്ചർ പദ്ധതി ഉദ്ഘാടനം ചെയ്തു. വനിതാ-ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ പൈലറ്റ് പ്രൊജക്ടായാണ് മലപ്പുറത്ത് പദ്ധതി ആരംഭിച്ചിട്ടുളളത്.

Read Also: അങ്കണവാടി വര്‍ക്കര്‍മാരുടെ ഭവന സന്ദര്‍ശനത്തിന് പൗരത്വ രജിസ്റ്ററുമായി ബന്ധമില്ല: മന്ത്രി കെ കെ ശൈലജ

നഗരസഭയിലെ പത്ത് അങ്കണവാടികളിലാണ് ആദ്യപടിയായി പദ്ധതി നടപ്പാക്കുന്നത്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, പ്രീസ്‌കൂൾ കുട്ടികൾ തുടങ്ങിയവർക്കായാണ് സമ്പൂർണ പോഷക ഗുണങ്ങൾ ഉൾക്കൊള്ളിച്ച് ജില്ലാ ഐസിഡിഎസ് ‘സ്മാർട്ട് ഡയറ്റ്’ പദ്ധതി ഒരുക്കുന്നത്. അങ്കണവാടിയിലെ പോഷകാഹാരങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി കുഞ്ഞുങ്ങൾക്ക് മൂന്ന് നേരം ‘സുരക്ഷിത ഭക്ഷണം സമ്പൂർണ പോഷണം’ എന്ന രീതിയിൽ നൽകാനാണ് ലക്ഷ്യം.

വ്യത്യസ്തമായതും രുചിയേറിയതുമായി 43 തരം വിഭവങ്ങളാണ് ഓരോ ആഴ്ചയിലും കുഞ്ഞുങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. റാഗി അല്ലങ്കിൽ അരിപ്പൊടിയിൽ തയാറാക്കിയ അട, ഇഡ്ഡലി- സാമ്പാർ, നൂൽപുട്ട്, വെജ് പുലാവ് തുടങ്ങിയവയാണ് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് വെജിറ്റബിൾ ബിരിയാണി, ഫ്രൈഡ് റൈസ്, ചോറ്- സാമ്പാർ, കശ്മീരി പുലാവ് തുടങ്ങിയവയും നൽകും. വൈകീട്ട് പായസം, സ്നാക്സ് തുടങ്ങിയവയുമുണ്ട്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

 

anganawadies, smart diet programme

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here