Advertisement

കൊറോണ വൈറസ് ; യുഎഇയില്‍ എത്തുന്നവര്‍ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കണം

February 4, 2020
Google News 1 minute Read

ചൈനയില്‍ നിന്നും യുഎഇയില്‍ എത്തുന്നവര്‍ സുരക്ഷ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് യുഎഇ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗ പ്രതിരോധത്തിന് രാജ്യം പൂര്‍ണസജ്ജമാണെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. യുഎഇയില്‍ ഇതുവരെ അഞ്ച് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ യാത്രക്കാരനാണ് വിമാനത്താവളത്തിലെ പരിശോധനയില്‍ വൈറസ് ബാധ കണ്ടെത്തിയത്. എന്നാല്‍ ഈ വ്യക്തിയുടെ കുടുംബാങ്ങങ്ങള്‍ക്ക് വൈറസ് ബാധ ഇല്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ബാധിതര്‍ക്ക് മതിയായ ചികിത്സ നല്‍കുന്നുണ്ടെന്നും ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ചൈനയില്‍ നിന്നും യുഎഇയില്‍ എത്തുന്നവര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഇത് സംബന്ധിച്ച് അറബി, ഇംഗ്ലീഷ് , ചൈനീസ് ഭാഷകളിലായി ആരോഗ്യ വകുപ്പ് ലഘുലേഖകള്‍ വിതരണം ചെയ്യുന്നുണ്ട്. ചൈനയില്‍ നിന്നും എത്തിയവര്‍ ഉടന്‍ വൈദ്യസഹായം തേടണമെന്നും ലഘുലേഖയില്‍ പറയുന്നു. വൈദ്യസഹായം തേടുന്നതിന് മുന്‍പ് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഡോ ഹുസ്സൈന്‍ അബ്ദു റഹ്മാന്‍ പറഞ്ഞു. യുഎഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച എല്ലാവരും ചൈനക്കാരാണെന്നും ഇവരുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

 

Story Highlights- corona virus, uae security, instructions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here