കൊറോണ ബാധിച്ച വിദ്യാർത്ഥികൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കേരളത്തിൽ കൊറോണ ബാധിച്ച വിദ്യാർത്ഥികൾക്കൊപ്പം വിമാനത്തിൽ സഞ്ചരിച്ച 4 പേരെ കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവം പരിശോധനക്കായി അയച്ചു.
അതേസമയം, കൊറോണയുടെ ലക്ഷണങ്ങളെ തുടർന്ന് ഡൽഹിയിലെ കന്റോൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 4 പേരുടെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. കൊറോണ സ്ഥിരീകരിച്ച മലയാളി വിദ്യാർത്ഥികൾക്കൊപ്പം ചൈനയിൽ നിന്നും വിമാനത്തിൽ സഞ്ചരിച്ച 4 പേരെയാണ് കൊൽക്കത്തയിലെ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുന്നത്. കൊറോണയുടെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇവർ സ്വയം ആശുപത്രിയിൽ എത്തുകയായിരുന്നു. 4 പേരുടെയും സ്രവം പരിശോധനക്കായി പൂനെ വൈറോളജി ഇസ്റ്റി ട്യൂറ്റിലേക്ക് അയച്ചിട്ടുണ്ട്.
കടുത്ത ജലദോഷവും കഫകെട്ടിനെയും തുടർന്ന് ഡൽഹിയിലെ ആർമി ഹോസ്പിറ്റിലിൽ പ്രവേശിപ്പിച്ച വുഹാനിൽ നിന്ന് എത്തിയ സംഘത്തിലെ 4 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും. ഇന്നലെ ലഭിച്ച ഒരാളുടെ ഫലം നെഗറ്റീവ് ആയിരുന്നു. ഡൽഹി റാം മനോഹർ ആശുപത്രിയിൽ കൊറോണയുടെ ലക്ഷണത്തെ തുടർന്ന് 6 പേരാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. കർണാടകയിൽ 58 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here