എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്താനുള്ള അപേക്ഷയിൽ കളക്ടർക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി

എറണാകുളത്തപ്പൻ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് വെടിക്കെട്ട് നടത്താൻ അനുമതിതേടി ക്ഷേത്രം ഭരണസമിതി സമർപ്പിച്ച അപേക്ഷയിൽ ജില്ലാ കളക്ടർക്ക് തീരുമാനുമെടുക്കാമെന്ന് ഹൈക്കോടതി. ഇന്ന് വൈകീട്ട് 5 മണിക്ക് മുൻപ് തീരുമാനം ഉണ്ടാവണം. നിയമാനുസൃതമായി വിഷയത്തിൽ തീരുമാനമെടുക്കണമെന്ന് കോടതി നിർദേശിച്ചു. നാളെ വലിയ വിളക്കിന് ശേഷവും ഫെബ്രുവരി 7ന് ആറാട്ടിന് ശേഷവും വെടിക്കെട്ട് നടത്താനാണ് അനുവാദം ചോദിച്ചിരിക്കുന്നത്.
വെടിക്കെട്ട് നടത്താനുള്ള അപേക്ഷ സമർപ്പിച്ചിട്ടും കളക്ടറുടെ തീരുമാനം വൈകുന്നെന്നും ക്ഷേത്ര സമിതി ഹൈകോടതിയെ അറിയിച്ചു. പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും റിപ്പോർട്ടനായി കാത്തിരിക്കുകയാണെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. അപേക്ഷ കളക്ടറുടെ പരിഗണയിലാണ്. ഹൈക്കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here