കവളപ്പാറ ദുരന്തം; പുനരധിവാസം വൈകുന്നുവെന്ന് ഹൈക്കോടതിയിൽ ഹർജി

നിലമ്പൂർ കവളപ്പാറ ദുരന്തത്തിൽ പുനരധിവാസം വൈകുന്നുവെന്നാരോപിച്ച് ഹൈക്കോടതിയിൽ ഹർജി. കവളപ്പാറ കൂട്ടായ്മ കൺവീനർ ദിലീപ് ആണ് ഹർജി നൽകിയത്.
2019 ഓഗസ്റ്റ് 8 നായിരുന്നു കവളപ്പാറയിലെ ഉരുൾപൊട്ടൽ ദുരന്തം. 59 പേർ മരണപ്പെടുകയും 44 ഓളം വീടുകൾ ഒലിച്ചു പോവുകയും ചെയ്തു. എന്നാൽ നാളിതുവരെയായിട്ടും പുനരധിവാസത്തിനായി സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കും.
Read Also: പ്രളയ പുനരധിവാസം; കവളപ്പാറയിലെ ആദിവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം
നേരത്തെ പ്രളയ പുനരധിവാസം എവിടെ വേണമെന്നതിൽ കവളപ്പാറയിൽ വീടും സ്ഥലവും നഷ്ടപ്പെട്ട ആദിവാസികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്ന വാർത്തയുണ്ടായിരുന്നു. എടക്കര ചെമ്പൻകൊല്ലിയിൽ നിർമാണം പുരോഗമിക്കുന്ന 34 വീടുകൾ വിട്ടുകിട്ടണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും, മുൻ നിലപാടിൽ നിന്ന് ഒരു വിഭാഗം പിന്മാറി. സർക്കാർ കണ്ടെത്തിയ ഒമ്പത് ഏക്കറിൽ വീട് നിർമാണം ഉടൻ ആരംഭിക്കണമെന്നാവശ്യപ്പെട്ട് ഊരുമൂപ്പന്റെ നേതൃത്വത്തിൽ ഇവർ മലപ്പുറത്തെത്തി ജില്ലാ കളക്ടറെ കണ്ടു.
kavalappara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here