കൊല്ലത്ത് ബസിൽ മാല മോഷണം; രണ്ട് തമിഴ്‌നാട് സ്വദേശിനികളെ പിടികൂടി

കൊല്ലം അഞ്ചലിൽ ബസിനുള്ളിൽ മാല മോഷണം നടത്തിയ രണ്ട് തമിഴ്‌നാട് സ്വദേശിനികളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ പുനലൂരിൽ നിന്ന് അഞ്ചലിലേക്ക് വന്ന ബസിൽ മാവിളയ്ക്കടുത്ത് വച്ചായിരുന്നു യാത്രക്കാരിയുടെ രണ്ട് പവനോളം വരുന്ന മാല നഷ്ടമായത്. മാല നഷ്ടപ്പെട്ട കാര്യം കണ്ടക്ടറോട് പറഞ്ഞ ശേഷം യാത്രക്കാരി വഴിയിൽ ഇറങ്ങി. തുടർന്ന് കണ്ടക്ടർക്ക് സംശയം തോന്നിയതിനാൽ നാട്ടുകാരുടെ സഹായത്തോടെ തമിഴ്‌നാട് സ്വദേശിനികളായ രണ്ട് പേരെ ബസിൽ നിന്ന് പിടികൂടുകയായിരുന്നു.
Read Also: ബൈക്കിൽ കറങ്ങി മാല മോഷണം; രണ്ടംഗ സംഘം എറണാകുളത്ത് പിടിയിൽ
ചോദ്യം ചെയ്യലിൽ ഇവർ മാല തിരികെയേൽപ്പിച്ചു. ശേഷം അഞ്ചൽ പൊലീസ് സ്ഥലത്തെത്തി യുവതികളെ കസ്റ്റഡിയിൽ എടുത്തു. ഇവരെ സ്റ്റേഷനിൽ എത്തിച്ചതിന് ശേഷം സ്ത്രീകളുടെ ഉച്ചത്തിലുള്ള നിലവിളി കേൾക്കുകയും, മിനിറ്റുകൾക്കുള്ളിൽ യുവതികളിൽ ഒരാളെ ബോധം നശിച്ച നിലയിൽ എടുത്തു കൊണ്ടുവരികയും ചെയ്തു.
ഈ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമ പ്രവർത്തകരുടെ ക്യാമറ സിവിൽ പൊലീസുകാർ തട്ടിമാറ്റുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ജീപ്പിന്റെ പ്ലാറ്റ്‌ഫോമിൽ കിടത്തിയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here