Advertisement

ഗൂഗിളിൽ ഇനി മുതൽ മീനയോട് സംസാരിക്കാം..!

February 4, 2020
Google News 1 minute Read

ഗൂഗിളിൽ ഇനി മുതൽ മീനയോട് സംസാരിക്കാം…! നെറ്റി ചുളിക്കാൻ വരട്ടെ ആമസോണിന്റെ അലക്സയുടെയും ആപ്പിളിന്റെ സിറിയുടെയും സ്ഥാനത്തേക്ക് വരുന്ന പുതിയ വോയ്സ് അസിസ്റ്റന്റാണ് മീന.

എന്നാൽ, മറ്റുള്ള ചാറ്റ് ചാറ്റ്ബോട്ടിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു വ്യക്തിയോട് സംസാരിക്കുന്നതുപോലെ സംസാരിക്കാൻ കഴിയുമെന്നതാണ്  മീനയുടെ പ്രത്യേകത. മനുഷ്യന്റെ സംസാര രീതികൾ അനുകരിക്കുന്ന രീതിയിലാണ് മീനയുടെ സൃഷ്ടി. മാത്രമല്ല, ഏത് വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ മീനയ്ക്ക് കഴിയും.

2.6 മില്യൺ പാരാമീറ്ററുകളുപയോഗിച്ച് ഗൂഗിൾ ഇവോൾവ്ഡ് ട്രാൻസ്ഫോർമർ പ്രോഗ്രാമിലൂടെയാണ് നിർമിതി. സോഷ്യൽ മീഡിയ ചർച്ചകളുൾപ്പടെ 40 ബില്യൺ വാക്കുകളടങ്ങുന്ന 341 ജിബി ഡാറ്റ മീനയുടെ ടെസ്റ്റിംഗ് നടത്തിക്കഴിഞ്ഞു. ഗൂഗിളിന്റെ സെൻസിബിൾനസ് & സ്പെസിഫിസിറ്റി ആവറേജ് ചെയ്റ്റിൽ മീന 79 ശതമാനം സ്‌കോർ നേടിക്കഴിഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here