കൊറോണ വൈറസ്; ഈ പ്രചരണങ്ങൾ കള്ളം [24 Fact Check]

കൊറോണ വൈറസ് പടർന്നു പിടിക്കുകയാണ്. ചൈനയിൽ നൂറുകണക്കിന് പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. വൈറസിനെ തുരത്താൻ ഇതുവരെ മരുന്നോ വാക്‌സിനോ കണ്ടുപിടിച്ചിട്ടില്ല. എന്നാൽ വൈറസിനെ തുരത്താൻ ചില ‘നാട്ടുവഴികളും’ പ്രചരിക്കുന്നുണ്ട്. വെളുത്തുള്ളി, ഉപ്പുവെള്ളം എന്നിവയ്ക്ക് കൊറോണയെ തുരത്താൻ സാധിക്കുമെന്ന തരത്തിൽ ഫോർവേഡ് മെസ്സേജുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അവ വ്യാജമാണ്. കൊറോണയുമായി ബന്ധപ്പെട്ട ചില വ്യാജ പ്രചരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം :
കൊറോണയെ തുരത്താൻ ‘വെളുത്തുള്ളി’
കൊറോണ വൈറസിനെ തുരത്താൻ വെളുത്തുള്ളിക്കാകും എന്ന ഒരു വാട്ട്‌സാപ്പ് സന്ദേശം ലഭിച്ചോ ? വെളുത്തുള്ളിയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാ്ൽ കൊറോണ വൈറസ് ശരീരത്തെ ബാധിക്കില്ലെന്ന തരത്തിലാണ് വാട്ട്‌സാപ്പ് സന്ദേശം പ്രചരിക്കുന്നത്. എന്നാൽ ഇത് തെറ്റായ പ്രചരണമാണ്. കൊറോണയ്ക്ക് ഇതുവരെ മരുന്നോ ട്രീറ്റ്‌മെന്റോ കണ്ടുപിടിച്ചിട്ടില്ല.
ചൈനീസ് ഭക്ഷണത്തിലൂടെ കൊറോണ ?
ചൈനീസ് ഭക്ഷണം കഴിച്ചാൽ കൊറോണ വൈറസ് ബാധയുണ്ടാകുമെന്നതാണ് മറ്റൊരു പ്രചരണം. എന്നാൽ ലോകാരോഗ്യ സംഘടന ചൈനീസ് ഭക്ഷണത്തെ കൊറോണ വാഹിനികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതും വ്യാജ പ്രചരണമാണെന്ന് ചുരുക്കം.
Read Also : കൊറോണ വൈറസ്; സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി
ഐസ്‌ക്രീം, മറ്റ് ശീതീകരിച്ച ഭക്ഷണങ്ങൾ കൊറോണയ്ക്ക് കാരണമാകാം

ഐസ്‌ക്രീം, മറ്റ് ശീതീകരിച്ച ഭക്ഷണങ്ങൾ കൊറോണയ്ക്ക് കാരണമാകാമെന്നതാണ് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മൂന്നാമത്തെ കള്ളം. 48 മണിക്കൂറായി പാകം ചെയ്ത ശീതീകരിച്ച ഭക്ഷണ പദാർത്ഥങ്ങൾ കഴിച്ചാൽ കൊറോണ വരുമെന്ന വാദവും തെറ്റാണ്. ഫ്രോസൺ ഭക്ഷണ പദാർത്ഥങ്ങളിലൂടെ കൊറോണ പടരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഉപ്പുവെള്ളം വായിൽ കൊണ്ടാൽ കൊറോണ വരില്ല

കൊറോണ ബാധിക്കാതിരിക്കാൻ വായിൽ ഉപ്പുവെള്ളം കൊണ്ടാൽ മതിയെന്ന് ആരെങ്കിലും പറഞ്ഞാൽ നിർദാക്ഷിണ്യം അത് തള്ളിക്കളയണം. ഉപ്പുവെള്ളം നല്ലൊരു അണുനാശിനിയാണെങ്കിലും കൊറോണയെ തുരത്താൻ ഇതിനാവില്ല.
Story Highlights- Corona Virus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here