കൊറോണ വൈറസ്; സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടി

കൊറോണ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് വിനോദ സഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാകുന്നു. മികച്ച ടൂറിസം സീസണാണ് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖല ഈ വർഷം തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നത്.
Read Also: കൊറോണ വൈറസ്; ബോധവത്കരണ പരിപാടികൾക്ക് രൂപം നൽകി ആരോഗ്യ സർവകലാശാല
അപ്രതീക്ഷിതമായെത്തിയ കൊറോണയെ ആരോഗ്യ വകുപ്പ് നേരിടുന്ന രീതി വിനോദ സഞ്ചാര മേഖലയിലുള്ളവരുടെ ആത്മവിശ്വാസം കൂട്ടി. എന്നാൽ സംസ്ഥാന ദുരന്തമായി വൈറസ് ബാധയെ സർക്കാർ പ്രഖ്യാപിച്ചതോടെ മേഖലയ്ക്ക് മേൽ കരിനിഴൽ വീണു. ഇതോടെ വിനോദ സഞ്ചാരികൾ ബുക്ക് ചെയ്ത യാത്ര റദ്ദാക്കാൻ തുടങ്ങിയെന്ന് ടൂർ ഓപ്പറേറ്റർമാരുടെ സംഘടനാ ഭാരവാഹി പി കെ അനീഷ് കുമാർ പറഞ്ഞു.
ഇന്ത്യക്കാരിലധികവും വിദേശ വിനോദ സഞ്ചാരത്തിന് തെരഞ്ഞെടുക്കുന്ന സിംഗപ്പൂർ ,മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ ഭീതി പടർന്നതും കേരളത്തിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകിയിരുന്നു. സുരക്ഷിതമായ കേരളത്തിലേക്ക് ആഭ്യന്തര സഞ്ചാരികൾ ഒഴുകിയെത്തുമെന്നായിരുന്നു പ്രതീക്ഷ.
നോട്ട് നിരോധനം, ഓഖി, നിപ്പ, മഹാപ്രളയങ്ങൾ എന്നിവ കാരണം സംസ്ഥാനത്തെ ടൂറിസം മേഖല പോയ വർഷങ്ങളിൽ തകർച്ചയിലായിരുന്നു. ഇതിൽ നിന്ന് കരകയറി വരുന്നതിനിടെയാണ് സർക്കാരിന്റെ പ്രഖ്യാപനം.
corona, tourism
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here