Advertisement

ഷുഹൈബ് വധക്കേസ്; സിബിഐക്ക് വിടണമെന്ന ഹർജിയിൽ മറുപടി നൽകാൻ സർക്കാരിന് രണ്ടാഴ്ച സമയം സുപ്രിംകോടതി അനുവദിച്ചു

February 4, 2020
Google News 0 minutes Read

ഷുഹൈബ് വധക്കേസ് സിബിഐക്ക് വിടണമെന്ന മാതാപിതാക്കളുടെ ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാന സർക്കാരിന് രണ്ടാഴ്ച സമയം സുപ്രിംകോടതി അനുവദിച്ചു. സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

ആറ് മാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ മറുപടിക്ക് ശേഷം എല്ലാ ആവശ്യങ്ങളിലും തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ വ്യക്തമാക്കി. 2018 ഫെബ്രുവരി 13നായിരുന്നു യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായ ഷുഹൈബ് കൊല്ലപ്പെടുന്നത്. എടയന്നൂർ തെരൂരിൽവച്ച് അക്രമികൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here