Advertisement

കൊറോണാ ബാധിതനെ കുറിച്ച് വ്യാജ പ്രചരണം; ആലപ്പുഴയിൽ രണ്ട് പേർ അറസ്റ്റിൽ

February 5, 2020
Google News 1 minute Read
arrest

കൊറോണാ ബാധിതനെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ആലപ്പുഴയിൽ രണ്ട് പേർ അറസ്റ്റിൽ. വാട്‌സാപ്പ് സന്ദേശം ഫോർവേഡ് ചെയ്തവരെ നൂറനാട് പൊലീസാണ് പിടികൂടിയത്. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരാണ് വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചത്. ഇതോടെ കൊറോണാ വ്യാജ പ്രചരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

നേരത്തെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് സ്ത്രീകളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരിഞ്ഞനം സ്വദേശിനി ഷാജിത ജമാൽ, എസ്എൻ പുരം സ്വദേശിനി ഷംല എന്നിവരാണ് അറസ്റ്റിലായത്. ആറ് പേരെക്കൂടി നിരീക്ഷിക്കുന്നുണ്ട്. അവരും ഉടൻ അറസ്റ്റിലാകുമെന്ന് മന്ത്രി സുനിൽ കുമാർ വാർത്താ സമ്മേളനത്തിൽ നേരത്തെ പറഞ്ഞിരുന്നു.

അതേസമയം, കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുടെ എണ്ണം 425 ആയി. ഇന്നലെ മാത്രം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചത് 64 പേരാണ്. 20,400 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചതായി ചൈനീസ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here