ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ

ജാപ്പനീസ് ആഡംബരക്കപ്പലിലെ 10 വിനോദ സഞ്ചാരികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ജപ്പാനിലെ യോക്കോഹാമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന കപ്പലിലുള്ളവരെ പുറത്തിറങ്ങാന്‍ അനുവദിച്ചിട്ടില്ല. 3700 സഞ്ചാരികളും ജീവനക്കാരും കപ്പലിലുണ്ട്. കപ്പലിലുള്ള 273 പേരുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 10 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. എല്ലാവരെയും പരിശോധനയ്ക്കു വിധേയമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ മാസം ഇതേ കപ്പലില്‍ യാത്രക്കാരനായിരുന്ന ഹോങ്കോങ് സ്വദേശിയായ എണ്‍പതുകാരന് വൈറസ് സ്ഥിരീകരിച്ചതോടെയാണു കപ്പല്‍ നിരീക്ഷണത്തിലാക്കിയത്.
അതേസമയം, കൊറോണ വൈറസ് ബാധയെതുടര്‍ന്ന് മരിച്ചവരുടെ എണ്ണം 492 ആയി. ഇന്നലെ 65 പേരാണ് ചൈനയില്‍ മരിച്ചത്. വൈറസിന്റെ പ്രഭവകേന്ദ്രമായ ഹ്യൂബെ പ്രവിശ്യയിലാണ് മരണം ഏറെയും. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 24,538 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം പുതുതായി 3887 പേര്‍ക്ക് ചൈനയില്‍ വൈറസ് സ്ഥിരീകരിച്ചു. ചൈനയ്ക്ക് പുറത്തും പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹോങ്കോങ്ങിലും ഫിലിപ്പീന്‍സിലും രണ്ട് പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.
Story Highlights- Corona virus, Japanese luxury cruise ship
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here