Advertisement

സ്‌കൂൾ വാഹനങ്ങളിൽ പരിശോധന ശക്തമാക്കാൻ ഗതാഗത വകുപ്പ്

February 5, 2020
Google News 1 minute Read

സ്‌കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥി മരിച്ച സാഹചര്യത്തിൽ സ്‌കൂൾ വാഹനങ്ങളിൽ പരിശോധന ശക്തമാക്കാൻ ഗതാഗത വകുപ്പ് എൻഫോഴ്‌സ്‌മെൻറ് വിഭാഗത്തിന്റെ തീരുമാനം. മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ രാവിലെ എട്ട് മണി മുതലാണ് വാഹന പരിശോധന തുടങ്ങിയത്. മലപ്പുറം ജില്ലയിലെ മുഴുവൻ താലൂക്കുകളിലെയും സ്‌കൂൾ ബസുകള്‍ പരിശോധിക്കും. സ്‌കൂൾ വാഹന പരിശോധന എൻഫോഴ്‌സ്‌മെന്റിന്റെ ദൈനംദിന ജോലിയുടെ ഭാഗമാക്കാനാണ് അധികൃതരുടെ ശ്രമം.

Read Also: മലപ്പുറത്ത് സ്‌കൂൾ ബസിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ച സംഭവം; വിശദമായ അന്വേഷണത്തിന് ഉത്തരവ്

അടുത്ത മൂന്ന് ദിവസങ്ങളിൽ പരിശോധന തുടരും. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ജില്ലയിലെ സ്‌കൂളുകളിൽ നേരിട്ട് ചൊല്ലുകയും രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും സ്‌കൂൾ വാഹനം സംബന്ധിച്ച പരാതികൾ അന്വേഷിക്കുകയും ചെയ്യും. ശേഷം ജില്ലയിലെ സ്‌കൂൾ വാഹനങ്ങളുടെ സ്ഥിതി സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും. വ്യാപക ക്രമക്കേടുകളാണ് ആദ്യ ദിവസത്തെ പരിശോധനയിൽ കണ്ടെത്താനായത്.

എന്നാൽ വാഹനം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഫണ്ടുകളുടെ അഭാവമടക്കം സ്‌കൂളുകൾ നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിലും വിട്ടുവീഴ്ച ചെയ്യാനാകില്ലെന്ന നിലപാടിലാണ് മോട്ടോർ വാഹന വകുപ്പ്. പൊലീസ്, പിടിഎ, വിദ്യാഭ്യാസ വകുപ്പ് എന്നിവരുമായി ആലോചിച്ച് പരിഹാരം കാണാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.

 

school bus mvd inspection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here