ജെഎന്‍യു ആക്രമണം : പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാവുന്നില്ല – ഐഷി ഘോഷ്

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാന്‍ ഡല്‍ഹി പൊലീസ് തയാറായിട്ടില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്. ജാമിഅ മില്ലിയയിലും സമാനമായ അവസ്ഥയെന്നും ഐഷി ഘോഷ് പറഞ്ഞു.
ഗവണ്‍മെന്റിന്റെ നവലിബറല്‍ നയങ്ങളില്‍ പ്രതിഷേധിച്ചാണ് 90 ദിവസം നീണ്ട് നിന്ന സമരം ജെഎന്‍യുവില്‍ നടന്നത്. അത് ഫലം കണ്ടെങ്കിലും വൈസ് ചാന്‍സിലറെ മാറ്റുന്നത് വരെ പ്രക്ഷോഭം തുടരും. ഷാഹീന്‍ ബാഗില്‍ കണ്ടത് ഡല്‍ഹി തെരഞ്ഞെടുപ്പിനെ നേരിടാന്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന രാഷ്ട്രീയ അജണ്ടയെന്നും ഐഷി ഘോഷ് തിരുവനന്തപുരത്ത് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here