Advertisement

കൊറോണ; മരണസംഖ്യ അഞ്ഞൂറ് കവിഞ്ഞു

February 6, 2020
Google News 1 minute Read

കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ഞൂറ് കവിഞ്ഞു. ചൈനയില്‍ മാത്രം ഇതുവരെ മരിച്ചത് 562 പേരാണ്. രണ്ട് മരണങ്ങള്‍ ഫിലിപ്പിന്‍സിലും ഹോങ്കോംഗിലും ആണ് റിപ്പോര്‍ട്ട് ചെയ്തത്. ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും ചൈനയില്‍ കൊറോണ ബാധിതതരുടെ എണ്ണം ഏറുകയാണ്.

ഇന്നലെ മാത്രം രോഗം ബാധിച്ച് ചൈനയില്‍ മരിച്ചത് 70 പേരാണ്. 2987 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം പുതുതായി സ്ഥിരീകരിച്ചത്. ചൈനയിലെ ഹുബൈ പ്രവിശ്യയില്‍ ഇതോടെ രോഗം സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 19, 665 ആയി. 14, 314 രോഗികള്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 756 പേരുടെ നില ഗുരുതരമാണ്.

രോഗം ആദ്യം സ്ഥിരീകരിച്ച വുഹാന്‍ ഹുബൈ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ചൈനയില്‍ ഇതുവരെ 27,378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയ്ക്ക് പുറത്ത് ഇന്ത്യയടക്കം 25 രാജ്യങ്ങളിലായി ഇതുവരെ കൊറോണ സ്ഥിരീകരിച്ചത് 224 പേര്‍ക്കാണ്. ചൈനയില്‍ കുടുങ്ങിയ 350 അമേരിക്കക്കാരെ രാജ്യത്ത് തിരികെ എത്തിച്ചു. ഇവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

12 അമേരിക്കന്‍ പൗരന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആണ് നടപടി. 400 അമേരിക്കക്കാരടക്കം 3700 പേരുള്ള കപ്പല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ജപ്പാനില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. കപ്പലിലുള്ള ഒരാള്‍ക്ക് പരിശോധനയില്‍ കൊറോണ സ്ഥിരികരിച്ചതോടെയാണ് കപ്പല്‍ യാത്ര നിര്‍ത്തി വച്ചത്.

Story Highlights: coronavirus, Corona virus infection

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here