പൗരത്വ നിയമ ഭേദഗതി; പ്രക്ഷോഭങ്ങളെ വിമര്‍ശിക്കാന്‍ പിണറായിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ വിമര്‍ശിച്ചുള്ള പ്രസംഗത്തില്‍ പിണറായിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തില്‍ തീവ്രവാദികളുണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞിട്ടുണ്ടെന്ന് മോദി രാജ്യസഭയില്‍ പറഞ്ഞു. പ്രതിഷേധങ്ങളുടെ പേരില്‍ ഇവര്‍ കേരളത്തില്‍ അരാജകത്വം സൃഷ്ടിക്കുകയാണെന്നും പിണറായിയെ പരാമര്‍ശിച്ച് മോദി പറഞ്ഞു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു പിണറായി ഉദ്ധരിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശം.

‘കോണ്‍ഗ്രസിന്റെ നിസഹായത മനസിലാക്കുന്നു. എന്നാല്‍ പ്രക്ഷോഭത്തിന് പിന്നില്‍ തീവ്രസ്വഭാവമുള്ളവര്‍ ഉണ്ടെന്ന് കേരളത്തിലെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കേരളത്തില്‍ തീവ്രസ്വഭാവമുള്ളവരുടെ അരാജകത്വം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. ഈ രീതിയില്‍ സ്വന്തം സംസ്ഥാനത്ത് ഇത്തരക്കാരില്‍ നിന്ന് അരാജകത്വം നേരിടുമ്പോള്‍ ആ അരാജകത്വം ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും എങ്ങനെയാണ് അനുവദിക്കാന്‍ കഴിയുക’ എന്നായിരുന്നു മോദിയുടെ പരാമര്‍ശം.

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭങ്ങളില്‍ പ്രതിപക്ഷം പാകിസ്താനെ സഹായിക്കുകയാണെന്നും
ഭേദഗതി രാജ്യത്തെ ന്യൂനപക്ഷത്തെ ബാധിക്കില്ലെന്നും നരേന്ദ്ര മോദി സഭയില്‍ പറഞ്ഞു. അതേസമയം,  കാതലില്ലാത്ത ദീര്‍ഘപ്രസംഗമാണ് പ്രധാനമന്ത്രി നടത്തിയതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

 

Story Highlights- Prime Minister,  Pinarayi, Citizenship Amendment Act

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top