കൊറോണ; ചൈനയില്‍ മരണസംഖ്യ 636 ആയി

ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 636 ആയി. ഇന്നലെ മാത്രം ചൈനയില്‍ 73 പേരാണ് മരിച്ചത്. ഇതില്‍ 69 പേരും വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹുബൈ പ്രവശ്യയില്‍ നിന്നുള്ളവരാണ്.

3134 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊറോണ ബാധിച്ചവരുടെ എണ്ണം 31,161 ആയി. ചൈനയ്ക്ക് പുറത്ത് ഹോങ്കോംഗിലും ഫിലിപ്പീന്‍സിലുമായി രോഗം ബാധിച്ച് രണ്ടുപേര്‍ മരിച്ചു. 25 രാജ്യങ്ങളില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയില്‍ കുടുങ്ങിയ 350 അമേരിക്കക്കാരെ കഴിഞ്ഞദിവസം രാജ്യത്ത് തിരികെ എത്തിച്ചിരുന്നു. ഇവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 12 അമേരിക്കന്‍ പൗരന്മാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ആണ് നടപടി.

400 അമേരിക്കക്കാരടക്കം 3700 പേരുള്ള കപ്പല്‍ കൊറോണ ഭീതിയെ തുടര്‍ന്ന് ജപ്പാനില്‍ തടഞ്ഞു വച്ചിരിക്കുകയാണ്. കപ്പലിലുള്ള ഒരാള്‍ക്ക് പരിശോധനയില്‍ കൊറോണ സ്ഥിരികരിച്ചതോടെയാണ് കപ്പല്‍ യാത്ര നിര്‍ത്തി വച്ചത്.

Story Highlights: coronavirus, Corona virus infection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top