Advertisement

ജന്‍ഡര്‍ ബജറ്റ് അവലോകന റിപ്പോര്‍ട്ടിന്റെ മുഖചിത്രം തൃശൂരിലെ ഒന്‍പതാം ക്ലാസുകാരന്റേത്

February 7, 2020
Google News 2 minutes Read

ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ ജന്‍ഡര്‍ ബജറ്റ് അവലോകന റിപ്പോര്‍ട്ടിന്റെ മുഖചിത്രം തൃശൂരിലെ ഒന്‍പതാം ക്ലാസുകാരന്റേത്. എന്റെ അമ്മയും അയല്‍പ്പക്കത്തെ അമ്മമാരും എന്ന ചിത്രമാണ് ബജറ്റില്‍ ഇടം പിടിച്ചത്. സ്ത്രീ ശാക്തീകരണവും കുടുംബശ്രീ ബ്രാന്റിംഗും സംബന്ധിച്ച് പറഞ്ഞ് തുടങ്ങുമ്പോഴായിരുന്നു അനുജാതിനെ കുറിച്ചുള്ള ധനമന്ത്രിയുടെ പ്രശംസ.

അനുജാത് സിന്ധു വിനയ് ലാലിനെ തേടി അംഗീകാരങ്ങള്‍ എത്തുന്നത് ഇത് ആദ്യമല്ല. ചെറു പ്രായത്തിലേ മനസില്‍ കയറിയ നിറങ്ങളോടുള്ള അഭിനിവേശം കൊണ്ട് 14 വയസിനിടയില്‍ അനുജാത് കാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ആരേയും അദ്ഭുതപ്പെടുത്തും. ഓരോ അമ്മമാരും വീടിനകത്തും പുറത്തും ചെയ്യുന്ന ജോലികളാണ് അനുജാതിന്റെ ബജറ്റില്‍ ഉള്‍പ്പെടുത്തിയ ചിത്രത്തിന്റെ ഇതിവൃത്തം.

ഇതേ ചിത്രത്തിലൂടെ രാജ്യാന്തര പുരസ്‌കാരങ്ങള്‍ വരെ അനുജാത് നേടിയെങ്കിലും. പ്രോത്സാഹനവുമായി കൂടെ ഉണ്ടായിരുന്ന അമ്മ സിന്ധുവിപ്പോള്‍ കൂടെയില്ലെന്ന സങ്കടം മാത്രമാണ് വളര്‍ന്ന് വരുന്ന ഈ കലാകാരന് മുന്നിലുള്ളത്. തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ അനുജാത് 2014 ല്‍ പ്രഥമ ക്ലിന്റ് മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡും നേടിയിട്ടുണ്ട്

 

Story Highlights- Gender Budget Review Report, Cover page, state budget 2020

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here