കളിയിക്കാവിള കൊലപാതകം; പ്രതി സെയ്ദ് അലി പിടിയിൽ

കളിയിക്കാവിള കൊലപാതക കേസിൽ പ്രതി സെയ്ദ് അലി പിടിയിൽ. മുഖ്യപ്രതികൾക്ക് കേരളത്തിലടക്കം സഹായം ചെയ്തത് സയ്ദ് അലിയാണെന്ന് കണ്ടെത്തിയിരുന്നു. പാളയത്ത് നിന്നാണ് ക്യു ബ്രാഞ്ച് ഇയാളെ പിടികൂടിയത്. കന്യാകുമാരി സ്വദേശിയായ സെയ്ദ് അലി വിതുരയിൽ താമസിച്ച് വരികയായിരുന്നു. കേസിലെ മുഖ്യ പ്രതികൾ വിതുരയിലെ സെയ്ദ് അലിയുടെ വീട്ടിൽ വന്നു പോയതായി ക്രൂ ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സെയ്ദ് അലി പിടിയിലാവുന്നത്.

കഴിഞ്ഞ ദിവസം കൊലക്കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളിലൊരാളായ ഷെയ്ഖ് ദാവൂദ് തമിഴ്‌നാട് രാമനാഥപുരം ജില്ലയിൽ നിന്ന് അറസ്റ്റിലായിരുന്നു. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു പിടിയിലായ ഷെയ്ഖ് ദാവൂദ്. നിരോധിത സംഘടന അൽ ഉമ്മയുടെ സജീവ പ്രവർത്തകനായ ഇയാൾക്ക് തമിഴ്‌നാട്ടിൽ നടന്ന ചില രാഷ്ട്രീയ കൊലപാതകങ്ങളുമായും ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Read Also : കളിയിക്കാവിള കൊലക്കേസ്; ഒരാൾ കൂടി അറസ്റ്റിൽ

നേരത്തെ ഇയാളാണ് തങ്ങൾക്ക് കൊലപാതകം നടത്തുന്നതിനുള്ള സാമ്പത്തിക സഹായം നൽകിയതെന്ന് അബ്ദുൽ ഷമീമും തൗഫിഖും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. നേരത്തെ കേസിലെ മുഖ്യ പ്രതികളായ അബ്ദുൾ ഷമീം, തൗഫീഖ് എന്നിവർക്കെതിരെ യുഎപിഎ ചുമത്തിയിരുന്നു.

Story Highlights- Kaliyikkavila

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top