ഇഷ്ഖ് തമിഴിൽ ; നായകനായി എത്തുക കതിർ

അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഷെയ്ൻ നിഗം കേന്ദ്രകഥാപാത്രത്തിൽ എത്തിയ മലയാള ചിത്രം ഇഷ്ഖ് തമിഴിൽ ഒരുക്കുന്നു. കതിരാണ് ചിത്രത്തിൽ ഷെയ്ൻ നിഗം അവതരിപ്പിച്ച കേന്ദ്ര കഥാപാത്രമായി വേഷമിടുന്നത്.

അശ്വിൻ, ശിവദ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സീറോയുടെ സംവിധായകൻ ശിവ് മോഹയാണ് ഇഷ്ഖിന്റെ തമിഴ് പതിപ്പ് സംവിധാനം ചെയ്യുന്നത്. ഈഗിൾ ഐ പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുകയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

തമിഴ് പതിപ്പിലും ആൻ ശീതൾ തന്നെയാകും പ്രധാന വേഷം കൈകാര്യം ചെയ്യുകയെന്നാണ് സൂചന. അടുത്ത മാസം ചിത്രീകരണം ആരംഭിക്കുമെന്നും സൂചനയുണ്ട്.

Story Highlights- Ishq

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top