Advertisement

നിര്‍ഭയ കേസ്; പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി ഇന്ന് പരിഗണിക്കും

February 7, 2020
Google News 1 minute Read

നിര്‍ഭയ കേസില്‍ പുതിയ മരണവാറന്റ് പുറപ്പെടുവിക്കണമെന്ന തീഹാര്‍ ജയില്‍ അധികൃതരുടെ ആവശ്യം ഡല്‍ഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. മൂന്ന് പ്രതികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് അപേക്ഷ.

പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് കുമാര്‍ സിംഗ് എന്നിവരുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് തീഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്. പ്രതി പവന്‍കുമാര്‍ ഗുപ്ത ദയാഹര്‍ജി സമര്‍പ്പിക്കാത്തതും ചൂണ്ടിക്കാട്ടി. വധശിക്ഷ നടപ്പാക്കാനുള്ള പുതിയ തീയതി നിശ്ചയിക്കണമെന്നാണ് ആവശ്യം.

പ്രതികളുടെ മറുപടി കോടതി തേടിയിട്ടുണ്ട്. അതേസമയം, വധശിക്ഷ വെവ്വേറെ നടത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. വധശിക്ഷ വെവ്വേറെ നടത്തണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ജസ്റ്റിസ് ആര്‍. ബാനുമതി അധ്യക്ഷയായ ബെഞ്ച് കേന്ദ്രത്തിന്റെ ഹര്‍ജിയില്‍ വാദം കേള്‍ക്കും. മരണവാറന്റ് ഇനിയൊരു ഉത്തരവുണ്ടാകും വരെ സ്റ്റേ ചെയ്ത പട്യാല ഹൗസ് കോടതി നടപടി റദ്ദുചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

Story Highlights: Nirbhaya case, nirbhaya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here