ഷഹീൻ ബാഗ് സമരത്തിൽ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രിംകോടതി

ഷഹീൻ ബാഗ് സമരത്തിൽ കുഞ്ഞുങ്ങളെ പങ്കെടുപ്പിക്കുന്നതിനെതിരെ സുപ്രിംകോടതി സ്വമേധയാ കേസെടുത്തു. ജനുവരി 30 ന് നാല് മാസം പ്രായമായ പിഞ്ചുകുഞ്ഞ് അതിശൈത്യത്താൽ മരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി

ദേശീയ ധീരതാ പുരസ്‌ക്കാരം നേടിയ പന്ത്രണ്ട് വയസുകാരി സെൻ ഗുൺരത്തൻ സദാവർത്തെ ഇക്കാര്യം ചൂണ്ടിക്കാട്ടി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്. പിഞ്ചുകുഞ്ഞുങ്ങളെയും കുട്ടികളെയും സമരങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. വിഷയം ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് തിങ്കളാഴ്ച പരിഗണിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top