ഡൽഹി തെരഞ്ഞെടുപ്പ്; വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ നോക്കാം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചപ്പോൾ 57.08 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. എട്ട് എക്‌സിറ്റ് പോളുകൾ 51 സീറ്റുകൾ ആംആദ്മിക്ക് ലഭിക്കുമെന്ന് പ്രവചിച്ചപ്പോൾ ബിജെപിക്ക് 18 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.

Read Also : ഡല്‍ഹി തെരഞ്ഞെടുപ്പ് ; ആം ആദ്മി തുടരുമെന്ന് ന്യൂസ് എക്‌സ് സര്‍വേ ഫലം

വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ കാണാം :

ടിവി9 ഭാരത്‌വർഷ്

എഎപി- 54, ബിജെപി-15, കോൺഗ്രസ്- 1

എബിപി ന്യൂസ് സി-വോട്ടർ

എഎപി- 49-63, ബിജെപി- 5-19, കോൺഗ്രസ്- 0-4

ജൻ കി ബാത്ത്

എഎപി- 51-52%, ബിജെപി-38-40%, കോൺഗ്രസ്-4-5%, മറ്റുള്ളവ- 5%

ഇന്ത്യ ന്യൂസ് നേഷൻ

എഎപി- 55, ബിജെപി- 14, കോൺഗ്രസ്- 1

സുദർശൻ ന്യൂസ്

എഎപി- 40-45, ബിജെപി – 24-48, കോൺഗ്രസ് – 2-3

Read Also : ഡൽഹി തെരഞ്ഞെടുപ്പ്; കേജ്രിവാൾ ഹാട്രിക്ക് അടിക്കുമെന്ന് ടൈംസ് നൗ എക്‌സിറ്റ് പോൾ

ഡൽഹിയിൽ 1.47 കോടി ജനങ്ങളാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. 70 അസംബ്ലി മണ്ഡലങ്ങളിലായി 672 പേരാണ് ജനവിധി തേടുന്നത്. ഡൽഹിയിൽ അധികാരത്തിലേറാൻ 36 സീറ്റുകളാണ് വേണ്ടത്.

Story Highlights- Delhi Election, Exit Poll

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top