ഡല്‍ഹി തെരഞ്ഞെടുപ്പ് ; ആം ആദ്മി തുടരുമെന്ന് ന്യൂസ് എക്‌സ് സര്‍വേ ഫലം

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയാവുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണതുടര്‍ച്ചയുണ്ടാവുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ആം ആദ്മി പാര്‍ട്ടിക്ക് 53 മുതല്‍ 57 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് ന്യൂസ്എക്‌സ് എക്‌സിറ്റ് പോള്‍ സര്‍വേ ഫലം. ബിജെപി നിലവിലെ സ്ഥിതി മെച്ചപ്പെടുത്തി 11 മുതല്‍ 17 സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചനത്തില്‍ പറയുന്നു. കോണ്‍ഗ്രസിന് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്ന് ന്യൂസ്എക്‌സ് സര്‍വേ ഫലം സൂചിപ്പിക്കുന്നു.
ഡല്‍ഹിയില്‍ ആകെ 70 സീറ്റുകളാണുള്ളത്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് 67 സീറ്റുകളാണ് ഉണ്ടായിരുന്നത്. മൂന്ന് സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. പൗരത്വ നിയമ ഭേദഗതിയും തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍, ഡല്‍ഹിയിലെ വികസന പ്രവര്‍ത്തനങ്ങള്‍, അന്തരീക്ഷ മലിനീകരണം ഡല്‍ഹിയുടെ സംസ്ഥാന പദവി, യമുന ശുചീകരണം തുടങ്ങിയവയാിരുന്നു പ്രധാനമായും തെരഞ്ഞെടുപ്പിലെ പ്രചാരണ വിഷയം.
Story Highlights- delhi elections 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here