ചെന്നൈ മംഗളൂരു എക്‌സ്പ്രസിലും മലബാർ എക്‌സ്പ്രസിലും സ്വർണ കവർച്ച; സ്വർണവും ഡയമണ്ടും നഷ്ടപ്പെട്ടു

ചെന്നൈ മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രെസലും മലബാർ എക്‌സ്‌പ്രെസിലും വൻ സ്വർണ കവർച്ച. മലബാർ എക്‌സ്‌പ്രെസിൽ പയ്യന്നൂർ സ്വദേശികളുടെ പത്ത് പവൻ സ്വർണം കവർന്നു. ചെന്നൈ- മംഗളൂരു സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രെസിൽ ചെന്നൈ സ്വദേശികളുടെ പതിനഞ്ചു ലക്ഷം രൂപയുടെ സ്വർണവും ഡയമണ്ടുമാണ് മോഷണം പോയത്. സംഭവത്തിൽ റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്കുള്ള യാത്രയിലാണ് എസി കമ്പാർട്ട്‌മെന്റിൽവച്ച് ചെന്നൈ സ്വദേശി പൊന്നിമാരന്റെ സ്വർണവും ഡയമണ്ടും ഉൾപ്പെടെ 15 ലക്ഷം രൂപ വില വരുന്ന ആഭരണങ്ങൾ കവർച്ച ചെയ്യപ്പെടുന്നത്.

മലബാർ എക്‌സ്‌പ്രെസിൽ കാഞ്ഞങ്ങാട് സ്വദേശികളുടെ സ്വർണമാണ് കളവ് പോയത്. സിംഗപ്പൂരിൽ നിന്നെത്തിയ ഇവർ അങ്കമാലിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ഇവരുടെ ഒൻപതര പവൻ വരുന്ന സ്വർണമാണ് കവർച്ച ചെയ്യപ്പെട്ടത്. മുകളിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ രാവിലെ താഴെ കാണാനിടയായതോടെയാണ് മോഷണം നടന്നതായി മനസിലായത്‌. ഇവരുടെ പരാതിയെ തുടർന്ന് റെയിൽവേ പൊലീസ് ഇവർക്കൊപ്പം സഞ്ചരിച്ച് മൊഴിയെടുത്തിട്ടുണ്ട്. കണ്ണൂർ സ്റ്റേഷനിലും പരാതി സ്വീകരിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top