ജീവിതത്തിലെ ഉല്ലാസം മൂല്യങ്ങളും സംസ്‌കാരവും വളർത്തുന്ന തരത്തിലായിരിക്കണം: മാതാ അമൃതാനന്ദമയി

ജീവിതത്തിലെ വിനോദവും ഉല്ലാസവും, മൂല്യങ്ങളും സംസ്‌കാരവും വളർത്തുന്ന തരത്തിലായിരിക്കണമെന്ന് മാതാ അമൃതാനന്ദമയി. നല്ല മൂല്യങ്ങൾ നൽകി മക്കളെ വളർത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. അന്ധമായ അനുകരണം ആപത്താണ്. നമ്മളിൽ എന്തുണ്ടെന്ന് തിരിച്ചറിഞ്ഞ് വേണം മറ്റുള്ളതിനെ അനുകരിക്കേണ്ടത്. തിരുവനന്തപുരം കൈമനം ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അമൃതാനന്ദമയി.

Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാരം സമരം സംഘടിപ്പിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

ശരീരത്തിന് പോഷണം ആവശ്യമെന്നപോലെ മനസിന് ദിവസവും നല്ല ചിന്തകളാകുന്ന പോഷണം ആവശ്യമാണ്. അഹന്തയ്ക്കും അഹംഭാവികൾക്കും ഏറെ നാൾ പിടിച്ചുനിൽക്കാൻ കഴിയില്ലെന്നും എല്ലാ ജീവജാലങ്ങളും വിനയത്തിന്റെ പ്രതീകങ്ങളാണെന്നും അമൃതാനന്ദമയി പറഞ്ഞു.

രാവിലെ പതിനൊന്ന് മണിയോടെയാണ് മാതാ അമൃതാനന്ദമയി വേദിയിലെത്തിയത്. വിഎസ് ശിവകുമാർ എംഎൽഎ ഉൾപ്പെടെയുള്ളവർ ചേർന്ന് ഇവരെ സ്വീകരിച്ചു.

അനുഗ്രഹ പ്രഭാഷണത്തിന് ശേഷം മാതാ അമൃതാനന്ദമയിയുടെ സാന്നിധ്യത്തിൽ ഭജനയും ധ്യാനവും നടന്നു. ഉച്ചയ്ക്ക് ശേഷം കാത്തുനിന്ന ആയിരങ്ങൾക്ക് ദർശനം നൽകി.

 

amrithanandamayi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top