റൺബീർ കപൂറും ആലിയാ ഭട്ടും വിവാഹിതരാകുന്നു

ബോളിവുഡ് താരം റൺബീർ കപൂറും നടി ആലിയാ ഭട്ടും വിവാഹിതരാകുന്നു. ഈ വർഷം ഡിസംബർ അവസാനത്തോടെയാണ് ഇരുവരും വിവാഹിതരാകുന്നത്. റൺബീർ നായകനായി എത്തുന്ന ഭ്രഹ്മാസ്ത്രയുടെ റിലീസിന് ശേഷമാകും വിവാഹമെന്നാണ് റിപ്പോർട്ട്.

വിവാഹത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചുവെന്ന് ഇരുവരുടേയും കുടുംബങ്ങളോട് അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ അറിയിച്ചു.

Read Also : അവിവാഹിതകളേ, ശ്രദ്ധിക്കൂ… നിങ്ങളേക്കാൾ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം കഴിക്കൂ…; വൈറലായി കുറിപ്പ്

കഴിഞ്ഞ ദിവസം അർമാൻ ജെയ്‌നിന്റെ വിവാഹ റിസപ്ഷന് ആലിയ ഭട്ട് റൺബീർ കപൂറിന്റെ അമ്മ നീതു കപൂറിനൊപ്പം എത്തിയിരുന്നു. ഇതിന് മുമ്പും ആലിയയെ റൺബീറിന്റെ കുടുംബത്തിനൊപ്പം കണ്ടിട്ടുണ്ട്. റിഷി കപൂർ ആശുപത്രിയിലായിരുന്നപ്പോൾ താരത്തെ സന്ദർശിക്കാൻ ആലിയ എത്തിയിരുന്നു.

Story Highlights- Ranbir Kapoor, Alia Bhatt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top