പ്രണയമില്ലാത്തവർക്ക് പ്രണയ ദിനപ്പാട്ടുമായി ഗൂഗിൾ ഇന്ത്യ

കമിതാക്കളൊക്കെ വാലന്റയ്ൻസ് ഡേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാൽ പ്രണയിതാവില്ലാതെ സിംഗിളായി നടക്കുന്ന ആളുകൾക്കോ? അതൊരു സാധാരണ ദിവസം മാത്രം. അതേ സമയം സിംഗിളായിരിക്കുന്ന ആളുകൾക്ക് പ്രണയ ദിനത്തിൽ കേൾക്കാൻ പാട്ട് നിർദേശിച്ച് ഗൂഗിൾ ഇന്ത്യ ഇട്ടിരിക്കുന്ന ട്വീറ്റ് വൈറലാകുകയാണ്.

‘ദിൽ ചാഹ്താ ഹേ’യിലെ ‘തൻഹായ്’ എന്ന പാട്ടാണ് സിംഗിളായിരിക്കുന്നവർക്കായി ഗൂഗിൾ നിർദേശിച്ചിരിക്കുന്നത്. അമീർ ഖാനും പ്രീതി സിന്റയും ആണ് ഗാനരംഗത്തിലുള്ളത്.

ഗൂഗിൾ ഇന്ത്യ യൂട്യൂബ് ഇന്ത്യയെ ട്വീറ്റിൽ ടാഗും ചെയ്തിട്ടുണ്ട്. ഞങ്ങൾക്കും സമയം വരും എന്ന് ചിലർ ഗൂഗിൾ ഇന്ത്യയുടെ ട്വീറ്റിന് താഴെ കമന്റ് ചെയ്തു. കൂടാതെ യൂട്യൂബ് ഇന്ത്യ നമ്മുടെ സിംഗിൾ സഖാക്കൾക്കായി എഫ് അമർത്തൂ എന്ന് റീട്വീറ്റ് ചെയ്തുകൊണ്ട് ഗൂഗിളിന് മറുപടി നൽകി.

 

google india, valentines day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top