125ാമത് മാരാമൺ കൺവെൻഷന് ഇന്ന് തുടക്കം

125ാമത് മാരമൺ കൺവെൻഷനായുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. അൽപ സമയത്തിനകം കൺവെൻഷന് തുടക്കമിടും. ശതോത്തര രജത ജൂബിലിയുടെ നിറവിലാണ് ഇത്തവണത്തെ കൺവെൻഷൻ.

കോലഞ്ചേരി പാലത്തിന് കീഴെ പമ്പാ മണപ്പുറത്ത് ഒരുക്കിയിരിക്കുന്ന കൺവെൻഷൻ നഗറിലെ അവസാനഘട്ട ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുകയാണ്. കൺവെൻഷൻ നഗറിലേക്കുള്ള താത്കാലിക പാലത്തിന്റെ നിർമാണം നേരത്തെ തന്നെ പൂർത്തിയായിരുന്നു. പാലത്തിന്റെ ഇരുകരകളിലും മണൽ ചാക്കുകൾ നിരത്തി. ഹരിത ചട്ടം പാലിച്ച് കൊണ്ടാകും ഇത്തവണയും കൺവെൻവെഷൻ നടക്കുയെന്ന് ജനറൽ സെക്രട്ടറി ഫാദർ ജോർജ് എബ്രഹാം കൊറ്റനാട് പറഞ്ഞു

കൺവെൻഷന് എത്തുന്നവർക്കായി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. കൂടാതെ ആരോഗ്യ വകുപ്പിന്റെയും മറ്റ് സർക്കാർ വകുപ്പുകളുടെയും സേവനവും കൺവെൻഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

 

maramon

 

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top