കോതമംഗലം വടാട്ടുപാറ – ആനക്കയം റോഡില്‍ യാത്ര തടഞ്ഞ് വനം വകുപ്പ്

മുപ്പത് വര്‍ഷത്തിലധികമായി നാട്ടുകാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന റോഡാണ് കോതമംഗലം പലവന്‍പടിയില്‍ നിന്ന് പ്രവേശിക്കുന്ന ഭാഗത്ത് വനംവകുപ്പ് ചങ്ങലയിട്ട് ഗതാഗതം തടഞ്ഞിരിക്കുന്നത്.

മൂന്ന് കിലോമീറ്ററോളം വരുന്ന ഭാഗം പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റ് ചെയ്തതാണ്. വടാട്ടുപാറയില്‍ നിന്ന് ഇതുവഴി മൂന്നര കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, പൊലീസ് സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയും.

ആനക്കയത്ത് ഉണ്ടായിരുന്ന ജങ്കാര്‍ സര്‍വീസ് പഞ്ചായത്ത് അധികൃതര്‍ നിര്‍ത്തലാക്കിയിരുന്നു. ഗതാഗതം തടസപ്പെടുത്തി ചങ്ങല സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം. എന്നാല്‍ വന്യജീവി ശല്യവും കാട്ടുതീ തടയാനുമാണ് നടപടിയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top