സംസ്ഥാനത്ത് മെഡിക്കൽ വിജിലൻസ് സെൽ ആരംഭിക്കുന്നു

സംസ്ഥാനത്ത് പുതിയ മെഡിക്കൽ വിജിലൻസ് സെൽ ആരംഭിക്കുന്നു. മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കുലിയും തടയുകയാണ് ലക്ഷ്യം. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മേധാവിയായാണ് വിജിലൻസ് സെൽ പ്രവർത്തിക്കുക.
കെഎസ്ഇബി, കെഎസ്ആർടിസി, സിവിൽ സപ്ലൈസ് തുടങ്ങിയ വകുപ്പുകളിൽ പൊലീസ് ഉദ്യാഗസ്ഥർ മേധാവിയായുള്ള വിജിലൻ സെൽ ഉണ്ട്. ഇതിന് സമാനമായാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലും സെല്ല് വരുന്നത്. സർക്കാർ മെഡിക്കൽ കോളജുകളിലെ പല ഡോക്ടർമാരും സ്വകാര്യ പ്രാക്ടീസ് നടത്തുന്നതും ശസ്ത്രക്രിയക്ക് കൈക്കൂലിവാങ്ങുന്നതും ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപെട്ടിരുന്നു. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനാണ് പുതിയ മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കുന്നത്. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യാഗസ്ഥന്റെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് സെൽ നിലവിൽ വരിക. ഇതുസംബന്ധിച്ച് ആരാഗ്യവകുപ്പിന്റെ ശുപാർശ ആഭ്യന്തര വകുപ്പ് അംഗീകരിച്ചു.
Read Also : വർക്കല എസ്ആർ മെഡിക്കൽ കോളജ് ആവശ്യകത സർട്ടിഫിക്കറ്റ് സമ്പാദിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ
ഒരു ഡിവൈഎസ്പിയുടെ തസ്തിക സ്വഷ്ടിച്ചിട്ടുണ്ട്. അന്തിമ ഉത്തരവ് ഉടൻ ഇറങ്ങും. സെല്ലിന്റെ ഘടനയും അംഗ സംഖ്യയും പരിഗണനാ മേഖലകളും സംബന്ധിച്ചും വ്യക്തത ഉത്തരവിൽ ഉണ്ടാകും. നിലവിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ആഭ്യന്തര വിജിലൻസ് സംവിധാനം ശക്തമല്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. പുതിയ വിജിലൻസ് സെല്ലിലേക്ക് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
Story Highlights- Medical College, Vigilance
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here