Advertisement

വർക്കല എസ്ആർ മെഡിക്കൽ കോളജ് ആവശ്യകത സർട്ടിഫിക്കറ്റ് സമ്പാദിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

January 28, 2020
Google News 0 minutes Read

വ്യാജരേഖ ചമച്ചാണ് വർക്കല എസ്ആർ മെഡിക്കൽ കോളജ് മാനേജ്‌മെന്റ്, ആവശ്യകത സർട്ടിഫിക്കറ്റ്
സമ്പാദിച്ചതെന്ന്  സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കോളജിൽ പരിശോധനക്കെത്തിയ മെഡിക്കൽ കൗൺസിൽ സംഘത്തെ മാനേജ്‌മെന്റ് സ്വാധീനിക്കാൻ ശ്രമിച്ചെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

നിലവാരമില്ലാത്ത കോളജിന് ആവശ്യകത സർട്ടിഫിക്കറ്റ് ഇനി അനുവദിക്കാനാവില്ലെന്നും അറിയിച്ചിട്ടുണ്ട്. വ്യാജരേഖ ചമച്ചത് സംബന്ധിച്ച വിജിലൻസ് റിപ്പോർട്ടും സർക്കാർ കോടതിയിൽ സമർപ്പിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം കോളജിന്റെ ആവശ്യകത സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ പിൻവലിച്ചിരുന്നു. ഈ നടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ട് മാനേജ്‌മെന്റ് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ മറുപടി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here