നോര്‍ക്ക റൂട്ട്‌സ് വഴി ടെക്‌നീഷ്യന്‍മാര്‍ക്ക് യുഎഇയില്‍ അവസരം

യുഎഇയിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഇഇജി/ ന്യൂറോഫിസിയോളജി ടെക്‌നീഷ്യന്‍മാരെ തെരഞ്ഞെടുക്കും. ന്യൂറോടെക്‌നോളജി ഡിപ്ലോമ കഴിഞ്ഞ് കുറഞ്ഞത് മൂന്ന് വര്‍ഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 30 വയസില്‍ താഴെ പ്രായമുള്ള വനിതകള്‍ക്കും, പുരുഷന്‍മാര്‍ക്കുമാണ് അവസരം.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, വിമാന ടിക്കറ്റ്, താമസം എന്നിവ സൗജന്യമാണ്. ശമ്പളം 6000 – 7000 ദിര്‍ഹം വരെ (ഏകദേശം 1,16,000 രൂപ മുതല്‍ 1,35,000 രൂപ വരെ) ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ norkauae19@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ ബയോഡാറ്റ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ഈ മാസം 18.

Story Highlights: job opportunities

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top