വിരട്ടല്‍ സര്‍ക്കാരിനോട് വേണ്ട, സ്‌കൂളുകള്‍ വാടകയ്‌ക്കെടുക്കാന്‍ തയാര്‍: മുഖ്യമന്ത്രി

എയ്ഡഡ് സ്‌കൂള്‍ നിയമന വിഷയത്തില്‍ മുഖ്യമന്ത്രിയും മാനേജ്‌മെന്റുകളും നേര്‍ക്കുനേര്‍. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വിരട്ടല്‍ സര്‍ക്കാരിനോട് വേണ്ടെന്നും സ്‌കൂള്‍ വാടകയ്‌ക്കെടുക്കാന്‍ തയാറാണെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. നിയമന വിഷയത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും സ്‌കൂളുകള്‍ സര്‍ക്കാര്‍ എടുത്തോട്ടെ എന്നും നേരത്തെ മാനേജ്‌മെന്റ് സംഘടനാ നേതാക്കള്‍ ട്വന്റി ഫോറിനോട് പറഞ്ഞിരുന്നു.

എയ്ഡഡ് സ്‌കൂളുകളില്‍ തസ്തികകള്‍ സൃഷ്ടിക്കുമ്പോള്‍ സര്‍ക്കാര്‍ അനുമതി വേണമെന്ന ബജറ്റ് നിര്‍ദേശത്തെ മാനേജ്‌മെന്റ് സംഘടനാ നേതാക്കള്‍ എതിര്‍ത്തിരുന്നു. സ്‌കൂളുകള്‍ വാടകക്ക് സര്‍ക്കാര്‍ ഏറ്റെടുത്തോട്ടെ എന്നായിരുന്നു ഇക്കാര്യത്തില്‍ പ്രൈവറ്റ് സ്‌കൂള്‍ മാനേജേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ പ്രതികരണം.

ഇതിനു പിന്നാലെ ആലപ്പുഴയില്‍ കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച പൊതു സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. എയ്ഡഡ് സ്‌കൂളിലെ അധ്യാപക നിയമന വിഷയത്തില്‍ സര്‍ക്കാരും മാനേജ്‌മെന്റുകളും രണ്ടു തട്ടിലായതോടെ ഭിന്നത വഷളാവുകയാണ്.

Story Highlights: pinarayi vijayan,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More