Advertisement

ജോസ് കെ മാണി പക്ഷത്തെ അടര്‍ത്തിയെടുക്കാന്‍ സിപിഐഎം നീക്കം

February 10, 2020
Google News 1 minute Read
congress jose k mani

ജോസ് കെ മാണി പക്ഷത്തെ അടര്‍ത്തിയെടുക്കാന്‍ സിപിഐഎം നീക്കം. കെ എം മാണി സ്മാരകത്തിന് അഞ്ച് കോടി അനുവദിച്ചതിന് പിന്നാലെയാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. യുഡിഎഫ് അവഗണിക്കുന്നുവെന്ന പരാതി പാലാ തെരഞ്ഞെടുപ്പ് മുതല്‍ ജോസ് വിഭാഗത്തിനുണ്ട്.

കൃത്യമായ ഇടപെടലാണ് കെ എം മാണി സ്മാരക നിര്‍മാണത്തിലൂടെ സിപിഐഎം നടത്തിയിരിക്കുന്നത്. എന്നാല്‍ ജോസ് കെ മാണി വിഭാഗത്തെ അടര്‍ത്തിയെടുക്കാനുള്ള സിപിഐഎമ്മിന്റെ മോഹത്തിന് വിലങ്ങുതടി സിപിഐ നിലപാടാണ്. ഇനി ഘടകക്ഷികളെ ആവശ്യമില്ലെന്ന നിലപാടാണ് സിപിഐക്ക്.

യുഡിഎഫിലും സ്ഥിതി സങ്കീര്‍ണമാണ്. ജോസ് കെ മാണി പക്ഷം സഖ്യം ഉപേക്ഷിച്ചാല്‍ മുന്നണി ദുര്‍ബലമാകുമെന്ന ആശങ്ക ചില നേതാക്കള്‍ക്കെങ്കിലുമുണ്ട്. കേരളാ കോണ്‍ഗ്രസിലെ സംഭവ വികാസങ്ങളെ ഇരു മുന്നണി നേതൃത്വങ്ങളും ഗൗരവമായി നിരീക്ഷിക്കുകയാണ്.

Story Highlights: JOSE K MANI, KERALA CONGRESS M,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here