ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ നാളെ

വാശിയേറിയ പോരാട്ടം നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നാളെ. രാവിലെ എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 62.59 % പോളിംഗാണ് ഡൽഹിയിൽ രേഖപെടുത്തിയത്. അതേസമയം ഡൽഹിയിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എക്‌സിറ്റ് പോൾ ഫലത്തിൽ പ്രതീക്ഷയർപ്പിച്ച് ആംആദ്മി പാർട്ടി സർക്കാർ രൂപീകരണ ചർച്ചകൾക്ക് തുടക്കമിട്ടു.
നാളെ രാവിലെ എട്ടുമണിയോടെ 70 നിയമസഭാ മണ്ഡലങ്ങളുടെയും വോട്ടെണ്ണൽ ആരംഭിക്കും. 11 ജില്ലാ കേന്ദ്രങ്ങളിലായി 27 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കേന്ദ്ര സേനയുടെയും പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ കേന്ദ്രം. രാവിലെ 9 മണിക്ക്
ആദ്യ ഫല സൂചനകൾ പുറത്തുവരും. 11 മണിയോടെ ഡൽഹി ആര് ഭരിക്കുമെന്ന് ചിത്രം വ്യക്തമാകും.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ അഞ്ച് ശതമാനത്തിന്റെ പോളിംഗ്
കുറവാണ് ഡൽഹിയിൽ ഇക്കുറി രേഖപ്പെടുത്തിയതെങ്കിലും, 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ രണ്ട് ശതമാനം പോളിംഗ് അധികമായി രേഖപ്പെടുത്തിക്കാൻ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കഴിഞ്ഞു.
Read Also : ഡൽഹി തെരഞ്ഞെടുപ്പ്; വിവിധ എക്‌സിറ്റ് പോൾ ഫലങ്ങൾ നോക്കാം
ഒഖ്‌ലാ മണ്ഡലത്തിലെ ഷഹീൻ ബാഗിനെ കൂടാതെ മുസ്തഫാബാദ്, മാട്ടിയ മഹൽ, സീലംപൂർ തുടങ്ങിയ ന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള മണ്ഡലങ്ങളിലും ശക്തമായ പോളിംഗ്
രേഖപ്പെടുത്തിയിട്ടുണ്ട്. 67 സീറ്റുകളോടെ ആംആദ്മി പാർട്ടി കഴിഞ്ഞതവണ ഡൽഹി തൂത്തുവാരിയപ്പോൾ ബിജെപി മൂന്നു സീറ്റിൽ ഒതുങ്ങുകയായിരുന്നു. ഇത്തവണ ബിജെപിക്ക്
ഭരണം ലഭിക്കില്ലെങ്കിലും നില മെച്ചപ്പെടുത്തുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനം.
അതേസമയം ആംആദ്മി പാർട്ടി സർക്കാർ രൂപീകരണ ചർച്ചകളും സജീവമാക്കി. എന്നാൽ എക്‌സിറ്റ് പോൾ ഫലം തെറ്റും എന്നാണ് ബിജെപിയുടെ വാദം. തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ ഇവിഎം സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ്ങ് റൂമുകളിൽ ആം ആദ്മി പാർട്ടി പ്രവർത്തകർ കാവലിരിക്കുകയാണ്.
Story Highlights- Delhi Election 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here