1993ലെ മുംബൈ സ്‌ഫോടനം; സൂത്രധാരന്മാരിൽ ഒരാൾ അറസ്റ്റിൽ

1993ലെ മുംബൈ സ്‌ഫോടന കേസിലെ സൂത്രധാരന്മാരിൽ ഒരാൾ അറസ്റ്റിൽ. മുനാഫ് മൂസ എന്ന വ്യക്തിയാണ് ഗുജറാത്ത് എടിഎസിന്റെ കസ്റ്റഡിയിലായിരിക്കുന്നത്. പിടിയിലായ പ്രതിക്ക് സ്‌ഫോടനത്തിൽ നിർണായക പങ്കുണ്ടെന്നാണ് റിപ്പോർട്ട്.

1993ൽ നടന്ന സ്‌ഫോടനത്തിൽ 257 ജീവനുകളാണ് പൊലിഞ്ഞത്. 700ൽ അധികം പേർക്ക് പരുക്കേറ്റിരുന്നു. കേസിൽ 2018ൽ രണ്ട് പ്രതികൾക്ക് വധശിക്ഷ ലഭിച്ചിരുന്നു.
താഹിർ മെർച്ന്റ്,ഫിറോസ് ഖാൻ എന്നിവർക്കാണ് മുംബൈയിലെ ടാഡ കോടതി വധശിക്ഷ വിധിച്ചത്. അധോലോക നായകനായ അബൂ സലിമിനെയും, കേസിലെ മുഖ്യപ്രതി ടൈഗർ മേമന്റെ വലം കയ്യായി പ്രവർത്തിച്ചിരുന്ന കരീമുള്ളയെയും ജീവപര്യന്തം കഠിന തടവിനും കോടതി ശിക്ഷിച്ചു. മറ്റൊരു പ്രതിയായ റിയാസ് സിദ്ധീഖിക്ക് പത്ത് വർഷം തടവാണ് ശിക്ഷ.

ബോംബുകൾ നിർമ്മിക്കാനും, സ്‌ഫോടനങ്ങൾ നടത്താനുമുള്ള പരിശീലനത്തിനായി യുവാക്കളെ പാക്കിസ്ഥാനിലേക്ക് കൊണ്ട് പോയി എന്ന കുറ്റമാണ് താഹിറിനെതിരെ കണ്ടെത്തിയിരുന്നത്.

Story Highlights- Mumbai Blast

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top