സംസ്ഥാന ബജറ്റില്‍ തീരമേഖലയെ അവഗണിച്ചെന്ന ആരോപണവുമായി ലത്തീന്‍ സഭ

സംസ്ഥാന ബജറ്റില്‍ തീരമേഖലയെ അവഗണിച്ചെന്ന് ആരോപണം. ധനമന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലത്തീന്‍ സഭ രംഗത്തെത്തി. സംസ്ഥാന ബജറ്റില്‍ തീരദേശ മേഖലയെയും മത്സ്യത്തൊഴിലാളികളെയും അവഗണിച്ചെന്നാണ് ആരോപണം.

മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച തുക എങ്ങനെ ഉപയോഗിച്ചുവെന്ന കാര്യത്തില്‍ വ്യക്തമായ ധാരണയില്ലെന്നും ബജറ്റ് ആളുകളെ കബളിപ്പിക്കാനെന്നും സഭാ വക്താവ് ഫാ. യൂജിന്‍ എച്ച് പെരേര പറഞ്ഞു.

മത്സ്യമേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ധനമന്ത്രി തയാറാകണം. കാലാവസ്ഥാ വ്യതിയാനം, മത്സ്യത്തൊഴിലാളികളുടെ സുരക്ഷ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ലെന്നും സഭാ വക്താവ് അറിയിച്ചു.

Story Highlights: State Budget 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top