‘സാമ്പത്തിക മാന്ദ്യമില്ല; ജനങ്ങൾ ജാക്കറ്റുകളും പാന്റുകളും വാങ്ങുന്നു’: ബിജെപി എംപി

ഇന്ത്യയിലെ ആളുകൾ ധരിക്കുന്ന വസ്ത്രങ്ങളിലൂടെ മനസിലാക്കാവുന്നത് ഇവിടെ സാമ്പത്തികമാന്ദ്യമില്ലെന്നാണെന്ന് ബിജെപി എംപി. രാജ്യത്തെ ജനങ്ങൾ ജാക്കറ്റുകളും പാന്റുകളും വാങ്ങുന്നു, ഇത് കാണിക്കുന്നത് ഇന്ത്യയിൽ സാമ്പത്തിക മാന്ദ്യമില്ലെന്നാണെന്ന് വിരേന്ദ്ര സിംഗ് മസ്ത് എംപി ഉത്തർപ്രദേശിലെ ഒരു പൊതുപരിപാടിക്കിടെ പറഞ്ഞു.

Read Also: ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കില്ല ; കേന്ദ്ര സര്‍ക്കാര്‍

പണമില്ലെങ്കിൽ ജനങ്ങൾ ദോത്തിയും കുർത്തയും ധരിച്ചേനെ എന്നാണ് എംപിയുടെ കണ്ടെത്തൽ. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നെങ്കിൽ നമുക്ക് പാന്റും പൈജാമയുമൊന്നും വാങ്ങാൻ സാധിക്കില്ല.

ലോകം സാമ്പത്തിക മാന്ദ്യത്തിലാണെങ്കിലും ഇന്ത്യയുടെ ഗ്രാമീണ- കാർഷിക മേഖല ശക്തമാണ്. ഇന്ത്യയിൽ മെട്രോ സിറ്റികൾ മാത്രമല്ല, ഗ്രാമങ്ങളുമുണ്ട്. ‘ഡൽഹിയും മുംബൈയും ചെന്നൈയും കൊൽക്കത്തയും മാത്രമല്ല ഇവിടെ ഉള്ളത്, 6.5 ലക്ഷം ഗ്രാമങ്ങളുമുണ്ട്. ഗ്രാമീണ മേഖലയിലുള്ളവരാണ് ഇവിടെ ബാങ്കിൽ ഏറ്റവും കൂടുതൽ പണം നിക്ഷേപിച്ചിരിക്കുന്നത്’ എംപി പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top