ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മിക്ക് മൂന്നിടത്ത് ജയം

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നു. ചില മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. സീലംപൂരിലും, ഡിയോളിലും, തിലക് നഗറിലും ആം ആദ്മി സ്ഥാനാർത്ഥികൾ വിജയിച്ചു. ഡിയോളിൽ പ്രകാശ് ജർവാളും, സീലംപൂരിൽ അബ്ദുൽ റഹ്മാനും തിലക് നഗറിൽ നിന്ന് ജർണൈൽ സിംഗുമാണ് വിജയിച്ചത്.
മനീഷ് സിസോദിയയല്ലാത്ത ആം ആദ്മിയുടെ എല്ലാ നേതാക്കളും മുന്നിട്ട് നിൽക്കുകയാണ്. 1576 വോട്ടുകൾക്ക് സിസോദിയ പിന്നിലാണ്. ഷഹീൻ ബാഗ് ഉൾക്കൊള്ളുന്ന ഓഖ്‌ല മണ്ഡലത്തിൽ 65546 വോട്ടുകൾക്ക് ആം ആദ്മിയുടെ അമ്മാനത്തുള്ള മുന്നിലാണ്.
Read Also : ‘ഞങ്ങൾക്ക് ഇത് നേരത്തെ അറിയാമായിരുന്നു, എന്നാൽ അവകാശവാദങ്ങൾ ഉന്നയിച്ച ബിജെപിക്ക് എന്തുപറ്റി ?’ : കമൽ നാഥ്
വിജയത്തിലേക്ക് കുതിക്കുന്ന ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. തങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞുവെന്ന് സൗരഭ് ഭർദ്വാജ് പറഞ്ഞു.
Story Highlights – Delhi Elections 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here