ഇത് എന്നെ മകനായി കണ്ട് വോട്ട് നൽകിയ ജനങ്ങളുടെ വിജയം: അരവിന്ദ് കേജ്‌രിവാൾ

ഡൽഹിയിൽ തങ്ങളെ വിജയിപ്പിച്ച ജനത്തിന് നന്ദി അറിയിച്ച് അരവിന്ദ് കേജ്‌രിവാൾ.

‘മൂന്നാം വട്ടവും ആം ആദ്മി പാർട്ടിയിൽ വിശ്വസിച്ച ജനങ്ങൾക്ക് നന്ദി. ഇത് എന്നെ മകനായി കണ്ട് വോട്ട് നൽകിയ ജനങ്ങളുടെ വിജയമാണ്’- അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു.

വിജയത്തിലേക്ക് കുതിക്കുന്ന ആംആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പറഞ്ഞു. തങ്ങളുടെ ഭരണരീതി ജനം അംഗീകരിച്ചു കഴിഞ്ഞുവെന്ന് സൗരഭ് ഭർദ്വാജ് പറഞ്ഞു.

Read Also : സോഷ്യൽ മീഡിയ കീഴടക്കി ആം ആദ്മിയുടെ ‘കുഞ്ഞൻ മഫ്‌ളർ മാൻ’; ചിത്രങ്ങൾ

അരവിന്ദ് കേജ്‌രിവാളിനെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. ആം ആദ്മി പാർട്ടി നേടിയ വിജയം ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള പോരാട്ടത്തിന് കരുത്ത് പകരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേജ്‌രിവാളിന്റെ നേതൃത്വത്തിൽ രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് നേടാനായതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പുറത്തുവരുന്ന ഫലമനുസരിച്ച് ആം ആദ്മി പാർട്ടി 63 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ബിജെപി ഏഴ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല.

Story Highlights- Delhi elections 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top