ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് : പോസ്റ്റൽ വോട്ടുകളിൽ ആംആദ്മി പാർട്ടി മുന്നിൽ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങി. ആംആദ്മി പാർട്ടിക്കാണ് ലീഡ്.

ആംആദ്മി പാർട്ടി- 25
കോൺഗ്രസ്- 02
ബിജെപി- 09

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് അമ്പതിലേറെ സീറ്റുകളുടെ വിജയം പ്രവചിക്കുമ്പോഴും പ്രതീക്ഷ കൈവിടുന്നില്ല ബിജെപി നേതൃത്വം.

Read Also : ‘ഞങ്ങൾ 55 സീറ്റ് നേടിയാൽ അത്ഭുതപ്പെടരുത്’: ബിജെപി നേതാവ് മനോജ് തിവാരി

79 സ്ത്രീകളടക്കം 672 സ്ഥാനാർത്ഥികളാണ് തെരഞ്ഞെടുപ്പിൽ മാറ്റുരച്ചത്. 70 അംഗ നിയമസഭയിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ കേജ്‌രിവാൾ 50ന് മുകളിൽ സീറ്റുകൾ നേടുമെന്നാണ് പ്രവചിച്ചിരുന്നത്. 2015 നെ അപേക്ഷിച്ച് അഞ്ച് ശതമാനം കുറഞ്ഞ പോളിംഗണ് ഇത്തവണ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 2015ൽ 67.12 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയപ്പോൾ, ഇത്തവണ 62.15 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.

Story Highlights- Delhi Election 2020

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top