‘മെഡിക്കൽ പിജി കോഴ്‌സുകളിലേക്കും പ്രാക്ടീസ് ലൈസൻസിനുമായുള്ള നെക്സ്റ്റ് മൂന്ന് വർഷത്തിനകം നടപ്പാക്കും’; മന്ത്രി ഡോ. ഹർഷ വർധൻ

മെഡിക്കൽ കോഴ്‌സുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പഠനത്തിനും എംബിബിഎസ് പഠനത്തിനും ശേഷമുള്ള പ്രാക്ടീസ് ലൈസൻസിനായുള്ള നാഷണൽ എക്‌സിറ്റ് ടെസ്റ്റ് (നെക്സ്റ്റ്) മൂന്നു വർഷത്തിനുള്ളിൽ നടപ്പിലാക്കുമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി ഡോ. ഹർഷ വർധൻ.

കഴിഞ്ഞ വർഷം മെഡിക്കൽ കമ്മീഷൻ ആക്ടിലെ നിർദേശം സംബന്ധിച്ച വിവരം മന്ത്രി രാജ്യസഭയിൽ അറിയിക്കുകയായിരുന്നു. നെക്സ്റ്റ് നടപ്പിലാക്കുന്നതോടെ എംഡി, എംഎസ് കോഴ്‌സുകളിൽ പ്രവേശനം നേടുന്നതിനായുള്ള നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) പിജി നിർത്തലാക്കും. ഇതനുസരിച്ച് വിദേശ രാജ്യങ്ങളിൽ മെഡിക്കൽ കോഴ്‌സുകളിൽ പഠിക്കുന്നവരും ഇനി മുതൽ പഠനത്തിനു ശേഷം പ്രാക്ടീസ് ചെയ്യുന്നതിനായി നെക്സ്റ്റ് പാസാകണം.

അതേസമയം, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പിജി പഠനത്തിനായി നിലവിലുള്ള പ്രത്യേക പരീക്ഷ രീതി തുടരും. സൂപ്പർ സ്‌പെഷ്യാലിറ്റി കോഴ്‌സുകളിലേക്കുള്ള (ഡിഎം/എംസിഎച്ച്) നീറ്റ് സൂപ്പർ സ്‌പെഷ്യാലിറ്റി പരീക്ഷയിലും മാറ്റമുണ്ടാവുന്നതല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top