ഓസ്‌ക്കർ നേടിയ പാരസൈറ്റിന് വിജയ് ചിത്രവുമായി സാമ്യം കണ്ടുപിടിച്ച് നെറ്റിസൺസ്

92 ആം ഓസ്‌ക്കർ വേദിയിൽ തിളങ്ങിയ ദക്ഷിണ കൊറിയൻ ചിത്രം വാരിക്കൂട്ടിയത് നാല് ഓസ്‌ക്കറുകളാണ്. മികച്ച തിരക്കഥയ്ക്കടക്കമുള്ള പുരസ്‌കാരങ്ങൾ നേടിയ ഈ സിനിമ കണ്ട സൗത്ത് ഇന്ത്യൻ പ്രേക്ഷകർക്കെല്ലാം മുമ്പെവിടെയോ ഇതെ കഥ കണ്ട പ്രതീതിയായിരുന്നത്രേ ! ഒടുവിൽ ഏത് ചിത്രവുമായാണ് സാമ്യമെന്നും നെറ്റിസൺസ് കണ്ടെത്തിയിട്ടുണ്ട്…!

വിജയ് തകർത്തഭിനയിച്ച ‘മിൻസാര കണ്ണ’യുമായി പാരസൈറ്റിന് സാമ്യം ഉണ്ടെന്നാണ് കണ്ടെത്തൽ. പാരസൈറ്റിൽ ഒരു കുടുംബത്തിലെ എല്ലാവരും ജീവിക്കാനായി മറ്റൊരിടത്ത് ജോലി നോക്കുകയാണെങ്കിൽ മിൻസാര കണ്ണയിൽ പ്രണയസാഫല്യത്തിനായാണ് ഒരു കുടുംബത്തിലെ എല്ലാവരും സമാന രീതിയിൽ പ്രയത്‌നിക്കുന്നത്.

Read Also : ‘പാരസൈറ്റ്’ അഥവാ പരാന്നഭോജികൾ പറയുന്ന കടുത്ത രാഷ്ട്രീയം

കെഎസ് രവികുമാർ സംവിധാനം ചെയ്ത മിൻസാര കണ്ണയിൽ ഖുശ്ബുവിന്റെ വീട്ടിലാണ് വിജയ് അടക്കമുള്ളവർ ജോലിക്കെത്തുന്നത്. 1999 ൽ പുറത്തിറങ്ങിയ ഈ തമിഴ് ചിത്രത്തിൽ വിജയും മോണിക്കയുമാണ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top