Advertisement

‘ഞങ്ങളുടെ വിജയം യഥാർത്ഥ രാജ്യസ്‌നേഹം എന്തെന്ന് തെളിയിക്കും’: മനീഷ് സിസോദിയ

February 11, 2020
Google News 1 minute Read

യഥാർത്ഥ രാജ്യസ്‌നേഹം ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതാണെന്ന് ആംആദ്മി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. പത്പരഞ്ജ് മണ്ഡലത്തിൽ വ്യക്തമായ ലീഡോടെ സിസോദിയ മുന്നേറിയിരുന്നെങ്കിലും ഇപ്പോൾ പിന്നിലാണെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. തികഞ്ഞ വിജയ പ്രതീക്ഷ പുലർത്തുന്ന ആംആദ്മി പലയിടങ്ങളിലും വിജയാഹ്ലാദം തുടങ്ങി.

‘യഥാർത്ഥ ദേശസ്‌നേഹം എന്തെന്നാൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ സാധിക്കുന്നതാണെന്ന് ഞങ്ങളുടെ വിജയം തെളിയിക്കും. വിദ്യാഭ്യാസത്തിനും ആശുപത്രികൾക്കും വേണ്ടി പ്രവർത്തിക്കണം.’- സിസോദിയ വ്യക്തമാക്കി.

Read Also : 54 സീറ്റുകളില്‍ മുന്നേറി ആം ആദ്മി; ലീഡ് ചെയ്യുന്നത് ഇവര്‍

ആത്മാർത്ഥമായി പ്രവർത്തിച്ചാൽ ഏത് സർക്കാരിനും നിഷ്പ്രയാസം ജയിക്കാമെന്നും ബിജെപി ബിന്ദു-മുസ്ലിമിനെ കുറിച്ച് പറയുമ്പോൾ തങ്ങൾ പറഞ്ഞത് വിദ്യാഭ്യാസ രംഗത്തെയും ആശുപത്രികളുടേയും വളർച്ചയെ പറ്റിയാണെന്ന് ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights- Delhi Election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here