കൊച്ചി കോസ്റ്റ് ഗാർഡ് ട്രെയിനിംഗ് സെന്ററിൽ പാസിംഗ് ഔട്ട് പരേഡ് പൂർത്തിയായി

കൊച്ചി കോസ്റ്റ് ഗാർഡ് ട്രെയിനിംഗ് സെന്ററിലെ 69-ാംമത് പാസിംഗ് ഔട്ട് പരേഡ് നടന്നു. പരിശീലനം പൂർത്തിയാക്കിയ 48 അസിസ്റ്റന്റ് കമാൻഡോമാരാണ് ഇത്തവണ തീര സംരക്ഷണ സേനയിൽ പഠനം പൂർത്തിയാക്കിയത്. പശ്ചിമ മേഖല കോസ്റ്റ് ഗാർഡ് ചീഫ്, എപി ബദോല ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി.
രണ്ടര മാസത്തെ പരിശീലന കാലയളവ് പൂർത്തിയാക്കിയാണ് അസിസ്റ്റന്റ് കമാൻഡർമാരുടെ
സംഘം പുറത്തിറങ്ങുന്നത്. തീര സംരക്ഷണം, പ്രതിരോധം, തുടങ്ങിയ വിഷയങ്ങളിലാണ് പ്രധാനമായും അസിസ്റ്റന്റ് കമാൻഡർമാർക്ക് പരിശീലനം നൽകുന്നത്. തീരസംരക്ഷണ സേനയുടെ പരേഡോടുകൂടിയാണ് പാസിംഗ് ഔട്ട് ചടങ്ങ് നടന്നത്.
പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച കമാൻഡോമാർക്ക് ഇൻസ്‌പെക്ടർ ജനറൽ മെഡലുകൾ സമ്മാനിച്ചു. കോസ്റ്റ് ഗാർഡ് ചീഫിനു പുറമേ നാവിക തീര സംരക്ഷണ സേനയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here