‘കേജ്‌രിവാളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി’ : അഖിലേഷ് ത്രിപാഠി

കേജ്‌രിവാളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി അറിയിച്ച് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി അഖിലേഷ് ത്രിപാഠി.

മോഡൽ ടൗൺ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി കപിൽ മിശ്രയ്‌ക്കെതിരെ തികഞ്ഞ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ് അഖിലേഷ്. ‘ അരവിന്ദ് കേജ്‌രിവാളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാവർക്കും നന്ദി. പൗരന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാരിനെയാണ് ജനങ്ങൾക്ക് ആവശ്യം. വികസനത്തിനാണ് ജനങ്ങൾ വോട്ട് ചെയ്തത്; അവർക്ക് നന്ദി’- അഖിലേഷ് പറയുന്നു.

നിലവിൽ മികച്ച മുന്നേറ്റമാണ് ആം ആദ്മി പാർട്ടി കാഴ്ചവയ്ക്കുന്നത്. ആം ആദ്മി പാർട്ടി- 58, ബിജെപി- 12, കോൺഗ്രസ്- 00 എന്നിങ്ങനെയാണ് ലീഡ് നില.

Story Highlights- Aravind Kejriwal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top