Advertisement

അനധികൃത അവധി; മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 10 ഡോക്ടർമാരെ പിരിച്ച് വിട്ടുകൊണ്ട് സർക്കാർ ഉത്തരവ്

February 11, 2020
Google News 0 minutes Read

അനധികൃത അവധിയുടെ പേരിൽ ആരോഗ്യവകുപ്പിൽ വീണ്ടും നടപടി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ 10 ഡോക്ടർമാരെ പിരിച്ച് വിട്ടുകൊണ്ട് സർക്കാർ ഉത്തരവിറക്കി. വിവിധ സർക്കാർ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്കെതിരെയാണ് നടപടി.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന വിവിധ സർക്കാർ മെഡിക്കൽ, ദന്തൽ കോളേജുകളിലെ 50 ൽ അധികം ഡോക്ടർമാർ അനധികൃതാവധിയിലാണ്. ജീവനക്കാരുടെ അഭാവം ആശുപത്രികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യവകുപ്പ്‌ കടുത്ത നടപടിയിലേക്ക് കടന്നത്‌. ജോലിയിൽ നിന്നു വിട്ടു നിന്ന ഡോക്ടർമാർക്ക് പലപ്പോഴായി കാരണം കാണിക്കൽ നോട്ടീസ് നൽകിയെങ്കിലും പലരും മറുപടി നൽകിയില്ല. വിശദീകരണങ്ങളുടെ അടിസ്ഥാനത്തിൽ ചിലർക്ക് ജോലിയിൽ തിരികെ പ്രവേശിക്കാൻ അവസരം നൽകിയെങ്കിലും പലരും ഉപയോഗപ്പെടുത്തിയില്ല.

ചിലരാകട്ടെ, ജോലിയിൽ പ്രവേശിച്ചതിന് ശേഷം വീണ്ടും അവധിയിൽ പ്രവേശിക്കുകയും ചെയ്തു. ഇത്തരക്കാർക്കെതിരെയാണ് നടപടി. അനധികൃതമായി സർവീസിൽ നിന്നും വിട്ടുനിന്ന ഡോക്ടർമാർ ഉൾപ്പെടെ 480 ജീവനക്കാർക്കെതിരെ നേരത്തെയും നടപടി സ്വീകരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here