ആം ആദ്മി പാർട്ടി നിയമസഭാ കക്ഷി യോഗം ഇന്ന്

ആം ആദ്മി പാർട്ടിയുടെ നിയമസഭാ കക്ഷി യോഗം ഡൽഹിയിൽ ഇന്ന് ചേരും. 70 സീറ്റിൽ 62ഉം നേടിയാണ് പാർട്ടി ഡൽഹിയിൽ അധികാര തുടർച്ചയിലെത്തിയത്. മിന്നും വിജയം നേടിയ പശ്ചാത്തലത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് നേതൃത്വം. ഇന്ന് 11.30നാണ് യോഗം.
Read Also: ഡൽഹിയിൽ ആം ആദ്മി എംഎൽഎക്ക് നേരെ വെടിയുതിർത്ത് അക്രമി; പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു
അരവിന്ദ് കേജ്‌രിവാളിനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കും. അതിന് ശേഷം ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് വിവരം. രാംലീല മൈതാനത്ത് വച്ച് ഈ മാസം 14നോ 16നോ സത്യപ്രതിജ്ഞ നടത്താനാണ് നീക്കം. പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭ രൂപീകരണമെന്നാണ് വിവരം.
കൽക്കാജി മണ്ഡലത്തിൽ നിന്ന് വിജയിച്ച അതിഷി മെർലേന, ഓഖ്‌ല മണ്ഡലത്തിൽ നിന്ന് വിജയിച്ച അമാനത്തുള്ള ഖാൻ തുടങ്ങിയവർ മന്ത്രിമാരാകുമെന്നാണ് സൂചന. ഡൽഹിയിലെ സർക്കാർ സ്‌കൂ ളുകളുടെ മുഖം മാറ്റാൻ സുപ്രധാന പങ്കുവഹിച്ച അതിഷിക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയേക്കും. നിലവിൽ വകുപ്പ് കൈകാര്യം ചെയ്യുന്ന മനീഷ് സിസോദിയക്ക് മറ്റ് സുപ്രധാന വകുപ്പ് നൽകാനാണ് സാധ്യത. പാർട്ടി വക്താക്കളും ജയിച്ചതിനാൽ പാർട്ടിയിൽ പുനഃസംഘടനയും ഉണ്ടായേക്കും.
aap
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here